ചാലിയാർ ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
തൂഫാന്‍ തദ്ദേശം (തൂഫാന്‍ 2.0)

September 25, 2026

ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന താഴെത്തട്ടിലുള്ള ലഹരി വിരുദ്ധ ജനകീയ മുന്നേറ്റങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം 28/ 09/ 2026 തിങ്കളാഴ്ച രാവിലെ 11മണിയ്ക്ക് മലപ്പുറം ജില്ലയിലെ എ ആർ നഗർ ഗ്രാമപഞ്ചായത്തിൽ വച്ച് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി നിർവഹിച്ചതോടൊപ്പം, ചാലിയാർ ഗ്രാമ പഞ്ചായത്തിൽ രാവിലെ 11 മണിക്ക് സംഘടിപ്പിച്ച ചടങ്ങിൽ ബഹുമാനപ്പെട്ട പ്രസിഡണ്ട്‌. ശ്രീമതി. അനുശ്രീ, തൂഫാൻ പതാക ഉയർത്തി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി അച്ചാമ്മ ജോസഫ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ബഹുമാനപ്പെട്ട വൈസ് പ്രസിഡണ്ട് ശ്രീ തോണിക്കടവൻ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. തൂഫാൻ പ്രതിജ്ഞ പഞ്ചായത്ത് ഹെഡ് ക്ലർക്ക് ശ്രീ.മനോജ് ചൊല്ലിക്കൊടുത്തു ബഹുമാനപ്പെട്ട ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, തൂഫാൻ വാരിയർ പ്രഖ്യാപനം നിർവഹിച്ചു. വാരിയർമാർക്കുള്ള ബാഡ്ജ് വിതരണം ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മഞ്ജു അനിൽ നിർവഹിച്ചു.
വാർഡ് മെമ്പർമാരായ ശ്രീ.തോമസ് കുരുവിള ബഷീർ
കാട്ടുമുണ്ട,
ശ്രീ. സഹൽ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
നിലമ്പൂർ പോലീസ് സ്റ്റേഷൻ എ എസ് ഐ.ശ്രീമതി. സുനിത എൻ ബോധവൽക്കരണ ക്ലാസ് കണ്ടക്ട് ചെയ്തു.
ചടങ്ങിൽ പങ്കെടുത്ത 111 ആളുകളെയും ചാലിയാർ ഗ്രാമപഞ്ചായത്തിലെ തൂഫാൻ വാരിയേർ സായി പ്രഖ്യാപിച്ചു.
ബഹുമാനപ്പെട്ട പഞ്ചായത്ത് സെക്രട്ടറി നന്ദി പറഞ്ഞു യോഗനടപടികൾ അവസാനിച്ചു.

ജനപ്രതിനിധികൾ ജീവനക്കാർ കുടുംബശ്രീ പ്രവർത്തകർ,ഹരിത കർമ്മ സേന പ്രവർത്തകർ വിദ്യാർത്ഥികൾ ആശാവർക്കർമാർ അംഗനവാടി വർക്കർമാർ യുവജനങ്ങൾ അധ്യാപകർ സർവീസ് പെൻഷനർമാർ, സന്നദ്ധ സംഘടനാ അംഗങ്ങൾ, പൊതുജനങ്ങൾ എന്നിവരുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു.

പതാക ഉയർത്തല്‍
തൂഫാന്‍ പ്രതിജ്ഞ
തൂഫാന്‍ ബാഡ്ജ് വിതരണം