ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ചാലിയാര് മലപ്പുറം ജില്ലയിലെ നിലമ്പൂര് താലൂക്കില്, നിലമ്പൂര് ബ്ളോക്കിലാണ് ചാലിയാര് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അകമ്പാടം, കുറുമ്പലങ്ങോട്, പുള്ളിപ്പാടം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ചാലിയാര് ഗ്രാമപഞ്ചായത്തിനു 124.28 ചതുരശ്രകിലോമീറ്റര് വിസ്തീര്ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള് വടക്കുഭാഗത്ത് ചുങ്കത്തറ പഞ്ചായത്തും, കിഴക്കുഭാഗത്ത് പോത്തുകല്ല് പഞ്ചായത്തും, നിലമ്പൂര് മുന്സിപ്പാലിറ്റിയും, തെക്കുഭാഗത്ത് മമ്പാട് പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് ചുങ്കത്തറ, ഊര്ങ്ങാട്ടിരി പഞ്ചായത്തുകളുമാണ്. മൊത്തം വിസ്തീര്ണ്ണത്തിന്റെ ഏകദേശം 7 ശതമാനം ഭൂപ്രദേശം സമതലങ്ങളും, 38 ശതമാനം ചെറുകുന്നുകളും, 65 ശതമാനം മലമ്പ്രദേശങ്ങളുമാണ്. ചരിത്രാതീത കാലത്തു തന്നെ ഇവിടെ മനുഷ്യവാസമുണ്ടായിരുന്നതായി ചാലിയാര് പുഴയുടെ സമീപപ്രദേശമായ തണ്ണീരാംചാല് എന്ന സ്ഥലത്തു നിന്നും കണ്ടെടുത്തിട്ടുള്ള നന്നങ്ങാടിയുടെ അവശിഷ്ടങ്ങളില് നിന്നും...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
September 29, 2026
തൂഫാന് (2.0) പഞ്ചായത്ത് തല പ്രവർത്തനങ്ങള്ക്ക് തുടക്കം കുറിച്ചു.
ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന താഴെത്തട്ടിലുള്ള ലഹരി വിരുദ്ധ ജനകീയ മുന്നേറ്റങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം 28/ 09/ 2026 തിങ്കളാഴ്ച രാവിലെ 11മണിയ്ക്ക് മലപ്പുറം ജില്ലയിലെ എ ആർ നഗർ ഗ്രാമപഞ്ചായത്തിൽ വച്ച് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി നിർവഹിച്ചതോടൊപ്പം, ചാലിയാർ ഗ്രാമ...
കൂടുതൽ വായിക്കുക